വാക്ക്
കരിപിടിച്ച ഉറിയില്‍നീ
കൊളുത്തിവെച്ചതൊരു കണ്ണാണ്.
കനവിന്ടെ നീലച്ച കണ്ണ്.
പുതക്കാനും, രഹസ്യങ്ങള്‍
മൂടിവെക്കാനുമുള്ള അടുപ്പുക്കല്ലില്‍നീ വരച്ചുചെര്‍ത്തതൊരുസ്വപ്നമാണ്.
തലമുറകളുടെ ജീവനുരഞ്ഞ്തിളക്കമാര്‍ന്ന സ്വപ്നം.
മുറിഞ്ഞുപെയ്യുന്ന വാക്കില്‍ നീ
കുടഞ്ഞെറിഞതെന്ടെ തൂവ്വലാണ്.
മുറിവിന്ടെ മുനകൊണ്ട് സ്വയം തീ തീര്‍ത്ത തൂവ്വല്‍.
ചരലുവീഴുന്ന കാതില്‍ നീതൊട്ടുണര്‍തി
യതെന്ടെലക്ഷ്യമാണ്.
അണഞ്ഞുവീഴുന്പോഴുംചൂന്ടുവിരല്‍
കൊണ്ടുഞാന്‍ മുറുക്കിയ ലക്ഷ്യം
നിറം ചേര്‍ത്ത് വെച്ച നിന്‍ ചുഴിയില്‍
ഞാന്‍ മറച്ചുവെച്ചതെന്ടെ മുഖമാണ്.
കനലുകള്‍ പുകയുന്ന മുഖം.
Wednesday, September 9, 2009
Subscribe to:
Posts (Atom)