രാത്രി
ചിന്തകളെ ചുട്ടെടുക്കാനുള്ളതാണ്,
പകല്‍ ശൂന്യതയില്‍ നടന്നുതീര്‍ക്കാനും.
പിന്നെ മരിക്കാന്‍ എവിടെയാണു നേരം.
അതെ...
മൂന്നമതൊരു നേരം വേണം.
തേങ്ങലിന്‍ മുനകളില്ലാതെ,
കൂര്‍ക്കംവലിയുടെ തെറികളില്ലാതെ,
ഇരുട്ടും വെളിച്ചവുമില്ലാത്ത നേരം.
ക്ലോക്കില്‍നിന്നും തെറിച്ചുനില്ക്കുന്നനേരം.
തണുപ്പില്‍ ഇഴഞ്ഞിറങ്ങാനുള്ള നേരം.
ഛെ.....
നിനച്ച സ്വപ്നങ്ങളില്‍ നിഴലു തൂര്‍ന്നിരിക്കുന്നു.
മരിച്ച കടലുകളില്‍ കാലമിരമ്പുന്നു.
കറുത്ത മേഘങ്ങളില്‍
കനിവിന്ടെ ജീവനൊളിക്കുന്നു.
ഇപ്പോള്‍.....
മുഷിഞ്ഞ ഭാവനയില്‍ നിണം പൊടിയുന്നു.
ഇന്നും....
പറഞ്ഞു നനഞ്ഞെന്ടെ
ചോര വാര്‍ന്നിരിക്കുന്നു