തിളങ്ങുന്ന വജ്രനൂലുകള്‍എന്തിനെന്ന്
നിനക്കറിയാം.
ജല്പനംകൊണ്ട് ഹരിച്ചും,
പ്രണയംകൊണ്ട് ഗുണിച്ചും,
സ്വപ്നങ്ങളുടെ ചതുര-വട്ടങ്ങളില്‍ രമിച്ചും
എത്ര കാലമായി
ഈചരിത്രകാരന്മാര്‍
മറവികളില്‍ ഊളിയിടുന്നു.
ഇരുമ്പ് മാംസത്തിലേക്കെത്തി-
നോക്കുമ്പോലെ നിഴലുകള്‍ പിടയുമ്പോഴും,
അളയില്‍നിന്നൂര്‍ന്നു വീഴുന്ന
പ്രതീക്ഷകളില്‍ വാളുകള്‍ രണ്ടായി പകുക്കുമ്പോഴും,
ചിരിയുടെ രൌധ്രതകളില്‍ കോമ്പല്ലുകള്‍
ചൂണ്ടുവിരലിനെ മുറിപെടുത്തുമ്പോഴും,
നുരഞ്ഞുപൊന്തുന്ന ഗ്ലാസ്സുകള്‍
കനവില്‍
കളംവിട്ടോടിയകലുമ്പോഴും
മതിവന്ന രതിയില്‍
മരണം വെറുമൊരു
കുറുകലായിപിടഞൊടുങ്ങുമ്പോഴും..........
എന്തിനായിരിക്കും
ചിലന്തികള്‍
മച്ചിന്‍പുറങ്ങളില് താളമിടുന്നത്!
Friday, December 4, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment